ജില്ലയിൽ ലോക്ഡൗണിലും മാസ്‌ക് ഇടാതെ പിടിയിലായത് 1043 പേർ

0
13

കാസറഗോഡ്: (www.k-onenews.in) ജിലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പൊതു ഇടങ്ങളില്‍ കറങ്ങി നടക്കുന്നു. ലോക് ഡൗണിന്റെ ആദ്യ ദിനമായ ശനിയാഴ്ച മാസ്‌ക് ഇടാതെ നടന്ന് പോലീസ് പിടിയിലായത് 545 പേരാണ്. കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ കേസും എടുത്തു. ലോക് ഡൗണിന്റെ രണ്ടാം ദിനമായ ഞായറാഴ്ച 498 പേരാണ് മാസ് ഇല്ലാതെ നടന്ന് പോലീസ് പിടിയിലായത്. കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

മാസ്‌ക് ധരിക്കാത്തതിന് പോലീസ് 114701 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്ത് പിഴ ഈടാക്കിയത്. കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 12277 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here