കോഴിക്കോട്: (www.k-onenews.in) കൊടുവള്ളിയില്‍ ഇടത് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച കാരാട്ട് ഫൈസലിനെ അനുനയിപ്പിക്കാന്‍ ഐ.എന്‍.എല്‍. പി.ടി.എ റഹീം എം.എല്‍.എ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ പിന്മാറുമെന്ന സൂചനകളാണ് ഫൈസല്‍ നല്‍കിയത്. വിമത സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് ചുണ്ടപ്പുറം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.പി റഷീദ് മീഡിയവണിനോട് പറഞ്ഞു.

കാരാട്ട് ഫൈസലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചുറ്റിക്കറങ്ങുകയാണ് കൊടുവള്ളിയിലെ ഇടത് ക്യാമ്പ്. സ്ഥാനാര്‍ത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചതും പിന്‍വലിച്ചതും വിവാദമായതിന് പിന്നാലെ വിമതനായി മത്സരിക്കുമെന്ന ഭീഷണി ഒഴിവാക്കാനാണ് എല്‍.ഡി.എഫിന്‍റെ ഇപ്പോഴത്തെ ശ്രമം. പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാമെന്ന സൂചനകളാണ് ഫൈസല്‍ നല്‍കിയത്. വിമതനുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഒ.പി റഷീദ്. കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായ റഷീദ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here