ന്യൂഡൽഹി:(www.k-onenews.in)രാജ്യത്ത്‌ സെപ്തംബര്‍ 30 വരെ അന്താരാഷ്ട്ര വിമാനങ്ങളുടെ റദ്ദാക്കല്‍ തുടരുമെന്ന് ഡിജിസിഎ. യാത്രാ, വിസാ നിയന്ത്രണങ്ങളുടെ കാലാവധിയും നീട്ടും. കാര്‍ഗോ സര്‍വ്വീസുകളെ ഇത് ബാധിക്കില്ലെന്നാണ് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡിജിസിഎ പ്രത്യേകാനുമതി നല്‍കുന്ന യാത്രാ വിമാനങ്ങള്‍ക്കും ചില കാര്‍ഗോ സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ബാധകമല്ലെന്നും ഡിജിസിഎ അറിയിച്ചു.

ആവശ്യപ്രകാരം ചില പ്രത്യേക റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുമെന്നും ഡിജിസിഎ അറിയിച്ചു. മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തത്. ഇതിന് ശേഷം വന്ദേ ഭാരത് മിഷന്റെ ഭാഗമായി സര്‍വ്വീസുകള്‍ ഭാഗികമായി ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here