കാസർഗോഡ്: (www.k-onenews.in) രാജ്യസ്നേഹിയെന്ന വ്യാജേന ജനങ്ങളെ കബളിപ്പിച്ച്, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെട്ട റിപബ്ലിക്കൻ ചാനലിലെ അർണാബ് ഗോസ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി  തുറുങ്കിലടക്കണമെന്ന് പ്രവാസി കോൺഗ്രസ്സ്.

അർണാബ് ഗോസ്വാമിയുടെ മാപ്പർഹിക്കാത്ത പ്രവർത്തിയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ സർക്കാർ ഭരണപരാജയം മറയ്ക്കുന്നതിനായി രാജ്യം കാക്കുന്ന സൈനികരെ പോലും ബലിയാടാക്കി എന്ന രീതിയിൽ പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ഫാസിസ്റ്റ് സർക്കാരിനെതിരെ ജനങ്ങൾ ശക്തമായി രംഗത്തിറങ്ങണമെന്നും ഹക്കീം കുന്നിൽ ആഹ്വാനം ചെയ്തു.

രാജ്യസുരക്ഷയെ അപകട പെടുത്തുന്ന പ്രവർത്തികളിലൂടെ ഫാഷിസത്തിൻ്റെ ഭീകരമുഖമാണ് വെളിപ്പെട്ടതെന്നും മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ മതത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ തമ്മിലടിപ്പിച്ച് ഭരണത്തിലേറിയ ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞില്ലെങ്കിൽ വരും കാലങ്ങളിൽ ഇന്ത്യാ മഹാരാജ്യം വെറും ചരിത്രമായി മാറുമെന്നും പ്രതിഷേധ ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി.

അർണബ് ഗോസ്വാമിയുടെതായ് പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഉടൻ അറസ്റ്റ് നടത്തുകയും മറ്റ് നിയമനടപടികൾ നടത്തുകയും വേണമെന്നും അതിന് കൂട്ടുനിന്നവരെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പത്മരാജൻ ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, ഒ.വി.പ്രദീപ്, രവി കുളങ്ങര, നസീർ കൊപ്പ, മുനിസിപ്പൽ കൗൺസിലർ ബനീഷ് രാജ്, ടി. കുഞ്ഞികൃഷ്ണൻ, പ്രവീൺ തോയമ്മൽ, എം.എം.നാരായണൻ, നിധീഷ് യാദവ്, ഷിഹാബ് കാർഗിൽ, രാജൻ ഐങ്ങോത്ത്, എം.രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് അർണബ് ഗോസ്വാമിയുടെ കോലവും കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here