മൊഗ്രാൽപുത്തൂർ: (www.k-onenews.in) കഴിഞ്ഞ നാല് വർഷത്തോളമായ് മൊഗ്രാൽപുത്തൂരുക്കാരുടെ ആശ്വാസ കേന്ദ്രമായ കുന്നിൽ ജനസേവന കേന്ദ്രം ഗൾഫ് വ്യവസായിയും മിക്സ് മാനേജിം ഡയറക്ടറുമായ മൊയ്തീൻ ശഫാക്കത്ത് സന്ദർഷിച്ചു.
സാമൂഹി സാംസ്ക്കാരിക മേഖലയിൽ നിറസാനിധ്യവും കലാ ദുബായ് പ്രതിനിധിയുമായ മൊയ്തീൻ ശഫാക്കത്ത് ഗൾഫ് മേഖലയിലെ പ്രമുഖ കംമ്പനിയായ മിക്സിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്.
കുന്നിൽ ജനസേവന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശഫാക്കത്ത് ജനസേവന കേന്ദ്രത്തിന് എല്ലാ പിന്തുണയും അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ പൂർണ്ണമയും സൗജന്യമായ സേവനമാണ് കുന്നിൽ ജനസേവന കേന്ദ്രം നടത്തികൊണ്ടിരിക്കുന്നത് ഇത് സമീപ പ്രദേശങ്ങളിൽ ജനങ്ങൾക്ക് വല്യ ആശ്വാസമാണ് നൽകുന്നത്.
കാസറഗോഡ് നഗരത്തിൽ തന്നെ പോയി പുലേ കാര്യങ്ങളും ചെയ്ത് കൊണ്ടിരുന്ന പ്രദേശവാസികളുടെ പ്രയാസം മനസിലാക്കിയ എസ്ഡിപിഐ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി സൗജന്യ ജന സേവന കേന്ദ്രം എന്ന ആശയം ജനങ്ങൾക്ക് സമർപ്പിക്കുകയായിരുന്നു.

ശരീഫ് കല്ലങ്കൈ തുടങ്ങിയ എസ്ഡിപിഐ, നേതൃത്വം മൊയ്തീൻ ശഫാക്കത്തിന് സ്വീകരണം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here