
തിരുവനന്തപുരം:(www.k-onenews.in)കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ബാങ്ക് ആസ്ഥാനത്താണ് ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. കേരള ബാങ്കിൽ നിന്ന് വിട്ടുനിൽക്കുന്ന മലപ്പുറം കേരളബാങ്കിൽ ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകാരികൾ ആകെ സന്തോഷിക്കുന്ന ദിനമാണിതെന്നും നിർഭാഗ്യവശാൽ ഒരു ജില്ല മാറി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്ക് യാഥാർത്ഥ്യമായതിനാൽ ഏറെ നാൾ ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും കാലതാമസമില്ലാതെ കേരള ബാങ്കിൻ്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡ് അംഗങ്ങളുടെ സ്ഥാനാരോഹണ വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍ബിഐയുടെ അംഗീകാരം കിട്ടിയാൽ ഭാവിയിൽ പ്രവാസികൾക്കും ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.