
കായംകുളം: ഒരു കോടി 88 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് അനിർഷയുടെ നേതൃത്വത്തിലാണ് ഹവാല പണം പിടികൂടിയത്.
കൊല്ലം താമരക്കുളം സ്വദേശി ദീപക്, കൊല്ലം കല്ലുംതാഴും സ്വദേശി രാജേഷ് ,കാർത്തികപ്പള്ളി പിലാപ്പുഴ മുറിയിൽ സ്വദേശി അതുൽ,കായംകുളം ചിറക്കടവ് മുറിയിൽ സ്വദേശി പ്രശാന്ത് എന്നിവരെ പിടികൂടി.
ഹരിപ്പാട് മാധവ ജംഗ്ഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ KL 01 BP 5476 മാരുതി സ്വിഫ്റ്റ് കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന ഒരു കോടി 88 ലക്ഷത്തി പത്തിനാരായറത്തി തൊള്ളായിരത്തി മുപ്പത് രൂപ കണ്ടെടുത്തത്.