ദുബായ്: (www.k-onenews.in) യുഎഇയിൽ ഇന്ന് 1538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1501 പേർക്ക് രോഗം ഭേദമായി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. 105,740 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

6846 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ എണ്ണം- 1,19,132. രോഗമുക്തി നേടിയവർ-1,11,814. യു.എ.ഇയിൽ ആകെ 12 ദശലക്ഷത്തിലേറെ പേർക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

യു.എ.ഇയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here