ലിസ്ബൺ: (www.k-onenews.in) ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ്. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
യുവേഫ നാഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമാണ് റൊണാൾഡോ. ഫ്രാൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിക്കുകയും ചെയ്തിരുന്നു.
ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് റൊണാൾഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്. താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിലാണ്.