തിരുവനന്തപുരം: (www.k-onenews.in) ഇടതുമുന്നണിയിൽ ഐ.എൻ.എല്ലിന്റെ സീറ്റുകൾ ഏറ്റെടുക്കില്ല. 2016-ൽ മത്സരിച്ച് മൂന്ന് സീറ്റുകൾ അവർക്ക് ഇത്തവണയും നൽകും.

എന്നാൽ നാല് സീറ്റുവേണമെന്നാണ് ഐ.എൻ.എല്ലിന്റെ ആവശ്യം. കണ്ണൂർ ജില്ലയിൽ ഒരു സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സിപിഎം ഈ ആവശ്യം നിരാകരിച്ചതായാണ് സൂചന.

നാലമത്തെ സീറ്റില്ലെങ്കിൽ കാസർകോടിന് പകരം ഉദുമ നൽകണമെന്ന ആവശ്യവും അവർക്കുണ്ട്. ഈ ആവശ്യവും സിപിഎം തള്ളാനാണ് സാധ്യത. ഉദുമയിലടക്കം കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥികളെ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് ഐഎൻഎൽ മത്സരിച്ചിരുന്നത്. മൂന്നിടത്തും ജയിക്കാനായിരുന്നില്ല. ഇതിനിടെ കോഴിക്കോട് സൗത്ത് സിപിഎം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here