കുമ്പോൽ:(www.k-onenews.in)കുടിവെള്ള ക്ഷാമം നേരിടുന്ന പല പ്രദേശങ്ങളിലൊന്നാണ് ആരിക്കാടി , കൊടിയമ്മ.. എന്നിവടങ്ങൾ.. കുമ്പള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കുമ്പോൽ നിവാസികളായ 6 കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി. കൊടിയമ്മയിൽ സർക്കാർ നൽകിയ ഭൂമിയിൽ വെള്ളമില്ലാത്തത് കാരണം തങ്ങളുടെ വീടിന്റെ പണി പോലും പൂർത്തീകരിക്കാനാവാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ആശ്വാസമേകി എസ് ഡി പി ഐ വാർഡ് മെമ്പർ അൻവർ ആരിക്കാടി. പാർട്ടി നേരിട്ട് ഇടപ്പെട്ട് കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബോർ വെൽ കുഴിക്കുകയായിരുന്നു. കുമ്പോൽ പ്രദേശങ്ങളിലും കാതലായ പ്രശ്നം കുടിവെള്ളമാണ്. സർക്കാർ ഫണ്ടുകൾ വിലയിരുത്തി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തിലാണ് എസ് ഡി പി ഐ.

LEAVE A REPLY

Please enter your comment!
Please enter your name here