ലക്ഷദ്വീപിനെ മറ്റൊരു കാശ്മീർ ആക്കാൻ അനുവദിക്കരുത്; പോരാട്ടം

0
20


കോഴിക്കോട്:(www.k-onenews.in)പുതിയ അഡ്മിനിസ്റ്റേറ്ററുടെ നിയമനത്തിനു പിന്നാലെ ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പു ചെയ്യുന്ന നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ജനജീവിതത്തെ കടുത്ത നിയന്ദ്രണത്തിന് വിദേയമാക്കുന്ന കേന്ദ്ര സർക്കാർ നടപടി അനുവദിക്കരുത്. കാശ്മീർ വിഭജനത്തിനും, പൗരത്വ നിയമ ഭേദഗതിക്കും ശേഷം രാജ്യത്തെ പ്രദേശങ്ങളെ ഫാസിസത്തിന് കീഴ്പ്പെടുത്താനും ജനതയെ വർഗീയമായി വിഭജിച്ച് അടിച്ചമർത്താനും നടക്കുന്ന ശക്തമായൊരു നീക്കമാണ് RSS നേതൃത്വത്തിലുള്ള BJP സർക്കാർ ലക്ഷദ്വീപിൽ നടത്തിയിരിക്കുന്നത്‌.ഗുണ്ടകളില്ലാത്ത അവിടെ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലത്തെ നിയന്ത്രിക്കുന്നു. അംഗൺവാടികൾ അടച്ചു പൂട്ടുന്നു.സർക്കാർ ജോലികളിൽ നിന്ന് താത്കാലികക്കാരെ പിരിച്ചുവിടുന്നു. മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റുന്നു. ജനപ്രതിനിധിയാകണമെങ്കിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ല, മദ്യം കഴിക്കാത്ത ജനതക്ക് മദ്യശാല തുറക്കുന്നു.തുടങ്ങിയ വിചിത്രമായ നടപടികളാണ് പുതിയ അഡ്മിനിസ്റ്റേറ്റർ ദ്വീപിൽ നടപ്പിലാക്കുന്നത്. ഇത് ലക്ഷദ്വീപിന്റെ ജീവിത സംസ്കാരത്തിന്റെ മേലുള്ള നഗ്നമായ കടന്നുകയറ്റവും ലക്ഷദ്വീപിനെ ഹിന്ദുത്വവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗവുമാണ്. ജനങ്ങൾ ഇതനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ അതേ ഊർജ്ജത്തോടും ആവേശത്തോടും കൂടി ലക്ഷദ്വീപ് ജനതക്ക് വേണ്ടി ജനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും തെരുവിലിറങ്ങേണ്ടിയിരിക്കുന്നു.

ചെയർപേഴ്സൺ & കൺവീനർ
പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here