
9 വാർഡുകളിലും, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് എസ്ഡിപിഐ സ്ഥാനാർഥികൾ മൽസരിക്കുന്നത്.
എരിയാൽ: (www.k-onenews.in) മൊഗ്രാൽപുത്തൂർ പഞ്ചായത്തിലേക്ക്
മത്സരിക്കുന്ന
എസ്ഡിപിഐ സ്ഥാനാർഥികളുടെ ആദ്യ പട്ടിക എരിയാൽ പാർട്ടി ഓഫിസിൽ വെച്ച് ജില്ലാ സെക്രട്ടറി അബ്ദുല്ല എരിയാൽ, പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് ചൗക്കി പഖ്യാപിച്ചു.
ആകെ ഒരു ബ്ലോക്ക് ഡിവിഷനിലും 9 വാർഡുകളിലുമാണ് ഇത്തവണ SDPI സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 3 വാർഡുകളിലേക്കും ബ്ലോക്ക് ഡിവിഷനിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് 4-ാം വാർഡ് ഡിവിഷൻ എരിയാലിൽ അഹമ്മദ് ചൗക്കി
1 -ാം വാർഡ് മൊഗറിൽ ആയിശത്ത് സഫ്ര ബീവി,
7 -ാം വാർഡ് അസാദ് നഗറിൽ അൻസീല ഹമീദ് ,
11-ാം വാർഡ് കുളങ്കരയിൽ ഹംസ കുളങ്കര ,
എന്നിവരാണ് മത്സരിക്കുന്നത് .
സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി തുടരുന്ന താൻപോരിമയും, ധാർഷ്ട്യവും, വികസനരാഹിത്യം മാത്രമാണ് പഞ്ചായത്തിലെ ജനങ്ങൾക്ക് സമ്മാനിച്ചത് . പഞ്ചായത്തിന്റെ നാനാ മേഖലകളിൽ നിന്നും മാറ്റത്തെക്കുറിച്ചുള്ള മുറിവിളികളാണ് ഉയർന്നു കേൾക്കുന്നത്.
തെരഞ്ഞെടുപ്പുഫലം വന്നു കഴിഞ്ഞാൽ നാടിനെയും നാട്ടുകാരെയും മറന്നു കൂട്ടുകച്ചവടം നടത്തുകയും പങ്കിട്ടെടുക്കുകയും ചെയ്യുന്നതാണ് മൊഗ്രാൽ പുത്തൂരിൻ്റെ നടപ്പുരീതി.
ജനങ്ങളെ മറന്ന് നിർബാധം തുടരുന്ന കൂട്ടു കച്ചവടത്തിനെതിരെയും വികസന രാഹിത്യത്തിനെതിരെയും ശക്തമായ പ്രതിപക്ഷമായി എസ്ഡിപിഐ പ്രതിനിധികൾ പഞ്ചായത്ത് ഭരണസമിതി യിൽ ഉണ്ടാവണം എന്നാണ് മൊഗ്രാൽ പുത്തൂരിലെ ഉദ്ബുദ്ധ വോട്ടർമാർ ആഗ്രഹിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു .
കുടിവെള്ളം കിട്ടാക്കനിയായ വിവിധ വാർഡുകളിൽ വ്യക്തിഗത ആനുകൂല്യങ്ങൾ സ്വന്തക്കാർക്ക് വി മാത്രം കിട്ടുന്നതും പാവപ്പെട്ടവർ അവഗണിക്കപ്പെടുന്നതുമാണ് വോട്ടർമാരുടെ അനുഭവം .
ഒരൊറ്റ പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്നിട്ടും ജനങ്ങൾക്കൊപ്പം നിന്ന് സേവന വികസന പ്രവർത്തനങ്ങൾ നടത്തി തികഞ്ഞ ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ ജനവിധി തേടുന്നതെന്നും എസ് ഡി പി ഐ നേതാക്കൾ കൂട്ടിച്ചേർത്തു.
വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന പ്രമേയത്തിൽ കണ്ണട ചിഹ്നത്തിലാണ് പാർട്ടിയുടെ മുഴുവൻ സ്ഥാനാർത്ഥികളും മത്സരിക്കുന്നത് വാർത്താ സമ്മേളനത്തിൽ ജില്ല സെക്രട്ടറി അബ്ദുല്ല എരിയാൽ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് ചൗക്കി, ഫൈറൂസ് കല്ലങ്കൈ, ജുനൈദ് കുന്നിൽ എന്നിവരും പങ്കെടുത്തു.