ഉപ്പളയിലെ വ്യാജ സിദ്ധൻ്റെ മറവിലുള്ള മുഴുവൻ ദുരൂഹതകളും അന്വേഷണ വിധേയമാക്കുക എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.

0
30

ഉപ്പള:(www.k-onenews.in)” യു.പി മോഡൽ കൊറോണ ചികിത്സ” എന്ന ബോർഡ് വെച്ച് വ്യാജ സിദ്ധൻ ഉപ്പളയിൽ പൊതുജനങ്ങളെ വഞ്ചിക്കുന്ന ദൃശ്യം മലയാളത്തിലെ മുൻനിര ദൃശ്യ മാധ്യമം തെളിവ് സഹിതം പുറത്ത് വിടുകയും ദൃശ്യം വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും ഒരു യൂ. പി സ്വദേശിയുടെ അറസ്റ്റ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അതിലെ മുഴുവൻ ദുരൂഹതകളും പുറത്ത് വരേണ്ടിയതുണ്ട്.

ഒരു അന്യ സംസ്ഥാനക്കാരനായ ഇദ്ദേഹം ഇത്രയും പരസ്യമായി സിദ്ധവേഷം കളിക്കുന്നത് ജനങ്ങളിൽ കൂടുതൽ സംശയങ്ങളും പരിഭ്രാന്തിയും ഉളവാകുന്നു. പരിസര പ്രദേശങ്ങളിൽ മുമ്പ് നടന്ന പല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു വിഭാഗം മാഫിയകളെ കുറിച്ചുള്ള സംസാരം നാട്ടുകാരുടെ ഇടയിൽ നേരത്തെ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ വ്യാജ സിദ്ധന്ന് സഹായം ചെയ്ത് കൊടുത്തടക്കുമുള്ള മുഴുവൻ കണ്ണികളേ കുറിച്ച് ഉന്നത തലത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി എടുത്ത് ജനങ്ങളുടെ ഭീതി അകറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക് പാർട്ടി നേതൃത്വം കൊടുക്കുമെന്നും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഇംതിയാസ് ഹിദായത്ത് ബസാർ, സെക്രട്ടറി സിറാജ് മൂസോടി എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here