ആഘോഷവേളകളിൽ സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കണമെന്ന് മന്‍ കി ബാത്തില്‍ മോദി

0
7

ന്യൂഡൽഹി: (www.k-onenews.in) ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ സൈനികർ നമ്മുടെ അതിർത്തി സംരക്ഷിക്കുന്ന കാര്യം ഓർക്കണമെന്നും അവർക്കായി വീടുകളിൽ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ ജനങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ സൈനികർ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങൾ ഈ വർഷം നടക്കുന്നുണ്ട്. അതിർത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികർ. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളിൽ നാം വീടുകളിൽ വിളക്ക് കത്തിക്കണം’ പ്രധാനമന്ത്രി നിർദേശിച്ചു.

രാജ്യത്തെ ഒന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നിൽക്കണം. തീർത്ഥാടനം ഇന്ത്യയെ സൂത്രമാക്കി മാറ്റുന്നു. ജ്യോതിർലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും പരമ്പര ഇന്ത്യയെ ഒരു സൂത്രത്തിൽ ബന്ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള വിശ്വാസ കേന്ദ്രങ്ങൾ നമ്മെ ഒന്നിപ്പിക്കുന്നു. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് ഭക്തിയിലൂടെ നമ്മെ ഒന്നിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

നമ്മുടെ പാരമ്പര്യത്തിൽ നാം അഭിമാനിക്കുമ്പോൾ തന്നെ ലോകത്തിന് അതിനോടുള്ള ജിജ്ഞാസയും വർദ്ധിക്കുകയാണ്. നമ്മുടെ ആത്മീയത, യോഗ, ആയുർവേദം എന്നിവ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടിയിട്ടുണ്ട്. നമ്മുടെ പല കായിക ഇനങ്ങളും ലോകത്തെ ആകർഷിക്കുന്നു.

കൊറോണ കാലത്ത് നമ്മൾ സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വർഷം വരെ നമ്മൾ നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങൾ വരാനുണ്ട്. ഈ ഘട്ടത്തിൽ നാം സംയമനം പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here