കോഴിക്കോട്: (www.k-onenews.in) സമ്പർക്കത്തിലൂടെ ഒരു ഫ്ളാറ്റിലെ അഞ്ചുപേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളിൽ രണ്ട് പേർ പുതിയങ്ങാടിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങളും സന്ദർശിച്ചുവെന്ന് റൂട്ട് മാപ്പിൽ വ്യക്തമാവുന്നു. ഇവിടെയുള്ള സെക്യൂരിറ്റി ജീവനകാരൻ കൃഷ്ണൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജൂൺ 30-ന് പ്രദേശത്ത് പ്രത്യേക സ്രവപരിശോധന നടത്തി. തുടർന്നാണ് ഫ്ളാറ്റിലെ അഞ്ച് പേർക്ക് കൃഷ്ണന്റെ സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ചത്. കൂടതൽ പേർക്ക് രോഗമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരുടെ റൂട്ട് മാപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 53-ഉം 63-ഉം വസ്സുള്ള വെള്ളയിലെ ഫ്ളാറ്റിലെ താമസക്കാരാണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്ല്യാണത്തിൽ പങ്കെടുത്ത്. ജൂൺ 10-നും 11-നും ആണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11-ന് തിരികെ വീട്ടിലെത്തിയത്. ജൂൺ 13-ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങളും സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 20-ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടിൽ ആയിരുന്നു. ജൂൺ 21 മുതൽ ജൂലായ് 5 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച 53 വയസ്സുകാരി ജൂൺ 27-ന് ഫ്ളാറ്റിന് അടുത്തുള്ള മിൽമ ഷോപ്പിൽ വൈകിട്ട് 4 മണിയോടെ എത്തിയിരുന്നു. കോഴിക്കോട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലുള്ള ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

മറ്റുള്ളവരുടെ റൂട്ട് മാപ്പ് ഇങ്ങനെയാണ്

5 വയസ്സുള്ള വെള്ളയിൽ സ്വദേശിയായ ആൺകുട്ടി. വെള്ളയിലെ ഫ്ളാറ്റിലെ താമസക്കാരനാണ്. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനകാരനുമായി സമ്പർക്കമുണ്ടായിരുന്നു. മൂന്നര വയസ്സുള്ള വെള്ളയിൽ സ്വദേശിയായ ആൺകുട്ടി. വെള്ളയിലെ ഫ്ളാറ്റിലെ താമസക്കാരനാണ്. ജൂൺ 10-ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലു മണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി. വീണ്ടും ജൂൺ 11-ന് സ്വകാര്യ വാഹനത്തിൽ ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ തിരിച്ചുപോയി. ജൂൺ 21-ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി.

ഒന്നര വയസ്സുള്ള വെള്ളയിൽ സ്വദേശിയായ ആൺകുഞ്ഞ് ഈ ഫ്ളാറ്റിലെ താമസക്കാരനാണ്. ജൂൺ 10-ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലുമണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി. വീണ്ടും ജൂൺ 11-ന് സ്വകാര്യ വാഹനത്തിൽ ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ മടങ്ങി. ജൂൺ 21-ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ഫ്ളാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി. ഇപ്പോൾ കോഴിക്കോട് ഐ.എം.സി.എച്ചിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here