പാലക്കാട്: (www.k-onenews.in) സി.പി.ഐ നേതാവ് കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സി.പി.ഐ യുവ നേതാവും പട്ടാമ്പി എം.എല്‍.എയുമായ മുഹമ്മദ് മുഹ്‌സിന്‍.

ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം. കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്‌നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല! എന്നും മുഹ്‌സിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here