കല്ലങ്കൈ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്ന് ജനവിധി തേടിയ വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി
ദീക്ഷിത് കല്ലങ്കൈക്ക് എതിരെയാണ് മുസ്ലിം ലീഗിൻറെ സ്ഥാനാർത്ഥിയായ മീനാക്ഷി നിയമനടപടിയുമായി മുന്നോട്ടു വന്നിട്ടുള്ളത്.

കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ പതിനാലാം വാർഡ് മുസ്ലിം ലീഗിൻറെ സിറ്റിങ് സീറ്റ് നഷ്ടമായതിൽ ലീഗിനുണ്ടായ നാണക്കേടും പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്ന വിമർശനത്തെ തണുപ്പിക്കാനുള്ള പുതിയ അടവുമായ് വരുകയാണ് ലീഗ് ചെയ്തിട്ടുള്ളതെന്ന് എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പ്രസിഡൻ്റ് അഹമ്മദ് ചൗക്കി പറഞ്ഞു

305 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് ദീക്ഷിത് കല്ലങ്കൈ വിജയിച്ചത്
ഇത് നാട്ടിൽ വലിയ ചർച്ചയാവുകയും പതിനാലാം വാർഡ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾക്ക് വലിയ രീതിയിൽ നാണക്കേട് ഉണ്ടാക്കുകയും നേതാക്കന്മാർ ജനങ്ങളെ പാടെ മറന്നതാണ് തോൽവിക് കാരണമെന്നും പ്രവർത്തകരിൽ നിന്ന് വിമർശനം ഉണ്ടായിട്ടുണ്ട് അതിനെ മറികടക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു വിചിത്രമായ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്

നേരത്തെ ദീക്ഷിത് കല്ലങ്കൈ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ മുസ്ലിംലീഗ് നേതാക്കന്മാരും പ്രവർത്തകരും ഇദ്ദേഹത്തെ വ്യക്തിപരമായ രീതിയിൽ പോലും അധിക്ഷേപിച്ചതിന് കേസ് നിലവിലുണ്ട്

ഇദ്ദേഹത്തിൻറെ മുൻ വോട്ട് തള്ളിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് സ്ഥാനാർഥിത്വം റദ്ദ് ചെയ്യണമെന്ന് പറഞ്ഞ് പല രീതിയിൽ ഇടപെടൽ മുസ്ലിം ലീഗ് നേതൃത്വം മുമ്പ് ശ്രമം നടത്തിയിരുന്നു അതൊക്കെ പരാജയപ്പെട്ടതോടെ പുതിയ അടവുമായ് വരുകയാണ് ലീഗ് ചെയ്തിട്ടുള്ളതെന്ന് അഹമ്മദ് ചൗക്കി കൂട്ടിച്ചേർത്തു

ഇതോടെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് എസ്ഡിപിഐയും മുസ്ലിം ലീഗും പുതിയ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here