ഉപയോഗയോഗ്യമല്ലാത്ത ഒരു വാഹനത്തിൻ്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) റദ്ദ് ചെയ്യുന്നതിനായി ഉള്ള നൂലാമാലകൾ,
വാഹനം പൊളിക്കണോ; ആദ്യം നന്നാക്കണം എന്നും, വിചിത്ര നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ് എന്നും, വാഹനത്തിൻ്റെ ഇൻഷൂറൻസ് പുതുക്കണമെന്നും, വാഹനം പുതിക്കി പണിത് ഫിറ്റ്നസ് എടുക്കണം എന്നും മറ്റും പത്രങ്ങളിൽ തെറ്റിദ്ധാരണാജനകമായതും വാസ്തവ വിരുദ്ധവുമായ വാർത്തകൾ വന്നിരുന്നു.
ഉപയോഗശൂന്യമായതും പൊളിഞ്ഞതുമായ വാഹനങ്ങളുടെ RC റദ്ദ് ചെയ്യുന്നതിനായി …
1.ഒറിജിനൽ RC ആവശ്യമാണ്
2. RC റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ
3.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സാധുത വേണമെന്നില്ല)
4. RC റദ്ദ് ചെയ്യുന്നതിന് അപേക്ഷാ ഫീസ് ഇല്ല.
5. എന്നാൽ നികുതിയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലോ, വാഹനം ഉപയോഗിച്ച നാൾ വരെയുള്ള ഫിറ്റ്നെസ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിലോ, അതിനുള്ള പിഴ ഒടുക്കേണ്ടി വരുന്നതായിരിക്കും.
മേൽ പറഞ്ഞവയെല്ലാം റജിസ്ട്രേർഡ് തപാലായി ഓഫീസിലേക്ക് അയക്കുകയോ അല്ലെങ്കിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യുക.