ന്യൂസീലന്‍ഡ് തിരഞ്ഞെടുപ്പ്: ശക്തമായ വിജയം നേടി ജസിൻഡയ്ക്ക് രണ്ടാമൂഴം

0

വെല്ലിങ്ടൺ: (www.k-onenews.in) ന്യൂസീലൻഡിലെ പൊതുതിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടി പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. കൊറോണ മഹാമാരി ബാധിച്ച സമ്പദ്വ്യവസ്ഥയെ പുനർനിർമിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്ന് ജസിൻഡ പറഞ്ഞു.

“അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്യാനുണ്ട്,” വിജയമുറപ്പിച്ച ശേഷം ഓക്ലാൻഡിൽ തന്റെ അനുഭാവികളോട് അവർ പറഞ്ഞു. “കോവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും’, ജസിൻഡ കൂട്ടിച്ചേർത്തു.

ആകെ രേഖപ്പെടുത്തിയ 87% വോട്ടിൽ ആർഡേന്റെ ലേബർ പാർട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിൻഡയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്.

2002 ന് ശേഷമുള്ള നാഷണൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

കോവിഡ് വ്യാപനത്തെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകമാകമാനം ജസിൻഡയുടെ ഭരണ പാടവത്തെ പ്രശംസിച്ചിരുന്നു. അതേ സമയം ഭരണത്തിലേറുന്നതിനു മുമ്പ് നൽകിയ പല വാഗ്ദാനങ്ങളും ജസീന്ത പാലിച്ചില്ലെന്ന വിമർശനവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here