17 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം; തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: 17 വയസിന് മുകളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാർ/ ഇആർഒ/ എഇആർഒമാർക്ക് നിർദ്ദേശങ്ങൾ…

ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്‌നി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്‌ എംപി അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമാവുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നാണ് വിശേഷിപ്പിച്ചത്. രാവിലെ സഭ സമ്മേളിക്കുന്നതിന്…

ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തകർത്ത് മീശയിൽ സുന്ദരിയായി മലയാളി യുവതി

കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു. മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ…

യുഎഇയിലെ മഴ; നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎഇ ഊർജ്ജ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നാശനഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന്…

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് വിറ്റതായി റിപ്പോർട്ട്. 31 ദശലക്ഷം ഡോളറിനാണ് വീട് വിറ്റത്. ഈ വർഷം നഗരത്തിലെ ഏറ്റവും വലിയ വീട് വിൽപ്പനയാണിത്. 2012 നവംബറിൽ 10 മില്യൺ ഡോളറിന് സുക്കർബർഗ്…

164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് മന്ത്രി വി എന്‍ വാസവൻ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും…

എട്ട് വര്‍ഷം, 22.05 കോടി അപേക്ഷകൾ, ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം എട്ട് വർഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകിയതായി റിപ്പോർട്ട്. ലോക് സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2014-2022 വർഷത്തിൽ കേന്ദ്ര…

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യമായി ഇടിവ്

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ദശാബ്ദത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് വിരാമമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ വളർച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ…

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും…