അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്ന രാജ്യം ഖത്തര്‍

ദോഹ: അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമായി ഖത്തർ. ലോകത്തിൽ നാലാം സ്ഥാനവും. അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതെത്തിയതായി ഗ്ലോബൽ ഫിനാൻസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയാണ് ലോകത്ത് രണ്ടും ഏഴും സ്ഥാനങ്ങളിൽ. ബഹ്റൈൻ, സൗദി…

ജലനിരപ്പ് 109 മീറ്ററിനു മുകളിൽ ; പരപ്പാർ ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും

തെന്മല: ജലനിരപ്പ് 109 മീറ്ററിന് മുകളിൽ ഉയർന്നതിനാൽ 115.82 മീറ്റർ സംഭരണ ശേഷിയുള്ള പരപ്പാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്‍റിമീറ്റർ വീതം ഉയർത്തും. വ്യാഴാഴ്ച വൈകീട്ട് അഞ്ച്…

കഴിഞ്ഞ 5 വർഷത്തിനിടെ 1.29 കോടി വോട്ടർമാർ ‘നോട്ട’ ഉപയോഗിച്ചു: എഡിആർ

ന്യൂഡൽഹി: 1.29 കോടി വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ‘നോട്ട’ ഉപയോഗിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ആണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട…

‘അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം’

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ വീണ്ടും രംഗത്ത്. കളക്ടറായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്സ്ബുക്കിൽ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. നാളെയും സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഓർമിപ്പിച്ച കളക്ടർ കഴിഞ്ഞ…

വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ ലിങ്ക്ഡ്ഇന്നുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം) നടത്തുന്ന ‘കണക്റ്റ് കരിയർ ടു കാമ്പസ്’ (സിസിസി) കാമ്പയിന്‍റെ ഭാഗമായി കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടികെ) എന്നിവ ലോകത്തിലെ ഏറ്റവും വലിയ…

മുഹറം അവധി ഓഗസ്ത് ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 9 ന് മുഹറം അവധി സർക്കാർ പുനഃക്രമീകരിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനഃക്രമീകരിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി. അവധി പുനഃക്രമീകരിച്ചതോടെ, തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവ…

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എം.വി ഗോവിന്ദൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.…

ഇവിടെ എല്ലാം സുരക്ഷിതമാണ്;തിരിമറി നടക്കില്ല; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച എല്ലാ രേഖകളും സുപ്രീം കോടതിയിൽ ഭദ്രം എന്ന് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.രേഖകളിൽ തിരിമറി നടക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ നടത്തിയ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പിന്‍റെ…

പാത്രത്തിൽ നിറച്ച വിരലുകൾ പോലെ! ലോകത്തെ ആദ്യ വേട്ടക്കാരനെ കണ്ടെത്തി

ഇംഗ്ലണ്ട്: 560 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന അപൂർവ ജീവിയുടെ ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു കപ്പിനുള്ളിൽ വിരലുകൾ അടുക്കിവച്ചിരിക്കുന്ന ഘടനയോടു കൂടിയ ജീവി ഭൂമിയിൽ ആദ്യമായി വേട്ടയാടി ജീവിച്ച ജീവിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ ജീവിയെ ഇന്നത്തെ…

തായ്‌വാനെ വളഞ്ഞ് സമുദ്രത്തിലേക്ക് മിസൈല്‍ വര്‍ഷവുമായി ചൈന

ചൈന: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടെ, പ്രതിഷേധ സൂചകമായി പ്രഖ്യാപിച്ച ചൈനയുടെ സൈനികാഭ്യാസം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി തായ്‌വാനു സമീപം മിസൈൽ പ്രയോഗിച്ചതായി ചൈന സ്ഥിരീകരിച്ചു. സമീപകാലത്ത് ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണിതെന്നാണ്…