‘പൃഥ്വിരാജ്’ എന്ന പേര് അപമാനം; അക്ഷയ്കുമാർ ചിത്രത്തിനെതിരെ കർണിസേന രംഗത്ത്..!

0

മുംബൈ:(www.k-onenews.in)പൃഥ്വിരാജ് എന്ന് പേരിട്ട അക്ഷയ്കുമാർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘടന രംഗത്ത് വന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ഈ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണിസേന എന്ന സംഘടനയാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതക്കഥയാണ് വമ്പൻ ബജറ്റിലൊരുക്കുന്ന ഈ പീരീഡ് ചിത്രത്തിൽ പറയുന്നത്. സിനിമയുടെ പേര് പൃഥ്വിരാജ് എന്ന് മാത്രം ഇട്ടതാണ് കർണിസേനയുടെ പ്രതിഷേധത്തിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇങ്ങനെ അപൂർണ്ണമായി പേര് ഉപയോഗിക്കുന്നത് ആ രാജാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പൂർണമായി തന്നെ സിനിമയുടെ ടൈറ്റിൽ ആയി ഉപയോഗിക്കണമെന്നുമാണ് കർണി സേനയുടെ പ്രധാന ആവശ്യം. അത് മാത്രമല്ല, ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണി സേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം ഈ ചിത്രം നേരിടേണ്ടി വരുമെന്നും സേനയുടെ നേതാക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here