ദോഹ: (www‍-k-onenews.in) സൗദി കര അതിര്‍ത്തിയായ സല്‍വ ക്രോസിങ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപോര്‍ട്ട്. ഏത് സമയവും അതിര്‍ത്തി തുറക്കാനുള്ള ഒരുക്കങ്ങളാണ് അബൂസംറ അതിര്‍ത്തിയിലെ ജീവനക്കാര്‍ നടത്തുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ഖത്തര്‍-സൗദി അതിര്‍ത്തി തുറക്കുന്നത് ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതിന്റെ പ്രധാന സൂചനയായാണ് കണക്കാക്കുന്നത്.

ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ കര, നാവിക, വ്യോമ ഉപരോധം ആരംഭിച്ച വേളയില്‍ മൂന്ന് വര്‍ഷം മുമ്പാണ് സല്‍വ ക്രോസിങ് അടച്ചത്. 2017 ജൂണിലാണ് അതിര്‍ത്തി അടച്ചതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നത് ഡിസംബറിലാണ്. നാളെ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന പ്രഖ്യാപനമുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് അതിര്‍ത്തി തുറക്കന്നതായി റിപോര്‍ട്ട്. കര അതിര്‍ത്തി തുടക്കുന്നതോടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ വലിയ ഉണര്‍വുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here