പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തുനിന്നും ഉയരുന്നത്. ഇതിനിടയില്‍ സ്വന്തമായൊരു ഗെയിമിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.’ഫൌജി’ എന്നാണ് ഗെയിമിന് അക്ഷയ് കുമാര്‍ പേരിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭയ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിം എത്തുന്നത്. ഒരു വാര്‍ ഗെയിമായിട്ടാണ് ഫൌജിയുടേയും വരവ്. പബ്ജി നിരോധിച്ചതോടെ ഇന്ത്യന്‍ ഗെയിമെഴ്സിനിടയില്‍ തുറന്നുകിട്ടിയ വഴിയിലേക്ക് ഇടിച്ചുകയറാനാണ് ഫൌജി ലക്ഷ്യമിടുന്നത്. സംരംഭകനായ വിശാല്‍ ഗേണ്ഡാലിനും ഫൌജിയില്‍ നിക്ഷേപമുണ്ട്.

ഗെയിമിലൂടെ ലഭിക്കുന്ന 20 ശതമാനം തുക കേന്ദ്രസര്‍ക്കാരിന്‍റെ ‘ഭാരത് കാ വീര്‍ ട്രസ്റ്റി’ലേക്ക് നല്‍കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്‍റെ ഫണ്ട് റെയ്സിങ് പദ്ധതിയാണ് ഭാരത് കാ വീര്‍. ”എന്‍കോര്‍ ഗെയിംസാ”ണ് ഫൌജി ഡെവലപ് ചെയ്യുന്നത്. അതേസമയം പബ്ജി നിരോധിച്ചതുകൊണ്ടുള്ള പ്രതിഷേധം ഫൌജിയിലൂടെ മറി കടക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here