സെപ്തംബര്‍ 14 മുതല്‍ ചേരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ എംപിമാരുടെ ചോദ്യങ്ങളും സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും ഒഴിവാക്കുകയും ശൂന്യവേള പകുതിയാക്കി കുറക്കുകയും ചെയ്ത നടപടി ബിജെപി സര്‍ക്കാര്‍ തുടരുന്ന ഏകാധിപത്യവല്ക്കരണത്തിന്റെ ഭാഗമാണ്.
കൊവിഡ് പ്രോട്ടോക്കോള്‍ പറഞ്ഞാണ് ജനാധിപത്യ സംവിധാനത്തില്‍ ഏറെ പ്രധാനപ്പെട്ട പാര്‍ലമെന്റ് നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ മറവില്‍ ചോദ്യങ്ങളെ നേരിടുന്നതില്‍ നിന്നും ഓടിയൊളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പൊതു ഇടത്തിലും നിയമനിര്‍മ്മാണ സഭയിലും ഒരുപോലെ വിയോജിപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്.