ഹിന്ദുത്വ ക്രൂരതകളുടെ കാരണം പോലുമറിയാത്ത ‘യുക്തിവാദി,രവിചന്ദ്രന്‍, യുക്തിബോധമുള്ള മനുഷ്യര്‍ക്കിടയില്‍ നിങ്ങളൊരു റിവേഴ്‌സ് ഗിയറാണ്: ദിനു വെയ്ലിന്റെ എഫ്ബി പോസ്റ്റ്‌

0

കോഴിക്കോട്: (www.k-onenews.in) സവർണ്ണ സമുദായങ്ങളിൽ നിന്ന് ജാതീയ  വിവേചനം അനുഭവപ്പെട്ട് പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം കോളനിയിൽ
ദലിത് വിഭാഗത്തിലെ ചക്ലിയ സമുദായത്തിൽപ്പെട്ട ആളുകൾക്ക്  കുടിവെള്ളംപോലും എടുക്കുവാൻ സാധിക്കാത്ത വിധം ബുദ്ധിമുട്ടിലായിരുന്നു. ഈ അയിത്താചരണത്തിനെതിരെ നടന്ന  പ്രതിഷേധ സമരത്തിൽ ഞാനും പങ്കെടുക്കുകയായിരുന്നു വേദിയിൽ സംസാരിച്ച യുക്തിവാദി നേതാവ് മൈക്ക് കൈയിലെടുത്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു ” എനിയ്ക്ക് മുൻപ് സംസാരിച്ചവർ സൂചിപ്പിച്ച പോലെ ദളിതരുടെ പ്രശ്നം ആയതുകൊണ്ടല്ല ഞാൻ ഇവിടെ ഐക്യദാർഢ്യവുമായ് വന്നത്, ഇത് മനുഷ്യരുടെ പ്രശ്നം ആയതുകൊണ്ടാണ് ഞാൻ വന്നത് . ഇത് മനുഷ്യരോടുള്ള വിവേചനമാണെന്ന്  ഇരയാക്കപ്പെട്ട ദളിത് സമുദായത്തിലെ അനേകം പേർക്ക് മുൻപിൽ നിന്ന്
അയാൾ അയാളുടെ മനുഷ്യവാദ സ്‌റ്റഡി ക്ലാസ് ആരംഭിച്ചു.അതിനുശേഷം സംസാരിക്കാൻ അവസരം കിട്ടിയ  ഞാൻ ഇന്ത്യയിൽ ദളിതരും ആദിവാസി സമുദായത്തിലെയും വ്യക്തികളല്ലാതെ  കുടിവെള്ളം എടുക്കുന്നതിൽ പോലും അയിത്തം അനുഭവിക്കേണ്ടി വരുന്നത്  മറ്റേത് മനുഷ്യജാതിക്കാണെന്ന് ചോദിച്ചു.  ഇവർ ദലിതർ, ഇവരനുഭവിക്കുന്ന കൊടിയമായ ജാതി പീഡനത്തെ ചോദ്യം ചെയ്യുമ്പോൾ മനുഷ്യരുടെ സ്‌റ്റഡി ക്ലാസെടുക്കാൻ ലജ്ജ തോന്നുന്നില്ലേയെന്നും ചോദിച്ചു.

പലപ്പോഴും ഇരയാക്കപ്പെട്ട മനുഷ്യരെ ഇരയായ് മാത്രം കണ്ട് , അവർക്ക് വേണ്ടി യെന്നവണ്ണം സംസാരിക്കുകയും എന്നാൽ ബോധപൂർവ്വം അക്രമക്കാരിയേയും ആക്രമിച്ച വ്യവസ്ഥയേയുംക്കുറിച്ച് മൗനം പൂണ്ടിരിക്കുന്ന ചിലരൊക്കെ ഐക്യദാർഢ്യ അപകടകാരികളാണ്. രവിചന്ദ്രൻ എന്ന നവ യുക്തിവാദ ദൈവം മുസ്ലീം സമുദായത്തിലെ ഒരാളെ വെടിവെച്ചിട്ടിട്ട് അയാൾക്ക് മുകളിലേയ്ക്ക് ഫോട്ടോഗ്രാഫറായ ഒരാൾ ചാടി വീണത് എന്തിനാണെന്ന് അറിയില്ലത്രേ.എന്തായിരിക്കും ഈ വ്യക്തിയെ ഇത്രയും അക്രമാസക്തനാക്കിയതെന്ന് വ്യക്തമല്ല എന്നാണ് രവിചന്ദ്രൻ എഴുതിയിരിക്കുന്നത്. സമകാലീന ഇന്ത്യൻ സാഹചര്യത്തിനെക്കുറിച്ച് സാമാന്യ ബോധമില്ലാത്ത ഒരാളല്ലായിരിന്നിട്ടു കൂടി തക്കുടു നിഷ്ക്ക ളക്കത പുലർത്തുകയാണ്. തുടർന്ന്  ഇത് മനുഷ്യന് എതിരായ കുറ്റകൃത്യമാണെന്നും ഹീനം നിന്ദ്യം എന്നിങ്ങനെ രണ്ട് പഞ്ച് ഡയലോഗ് കൂടിയടിച്ചാണ് പ്രസ്തുത പോസ്റ്റ് അവസാനിക്കുന്നത്. ഇന്ത്യയിൽ ആൾക്കൂട്ടം ക്രൂരമായ് കൊല ചെയ്തവരിൽ എത്ര പ്രബല ജാതി സമൂഹങ്ങളിൽപ്പെട്ടവരുണ്ടെന്ന് രവിചന്ദ്രനെ പോലുള്ള ഇന്റൻഷൻ അറിയാത്തവർ കണ്ടെത്തി പറയേണം. പൗരത്വം സംബന്ധിച്ച പ്രശ്നങ്ങളിൽ ഏതേത് മനുഷ്യരാണ് ജീവനറ്റു പോകുന്നതെന്ന് പറയണം. അന്തസ്സാർന്ന മരണം പോലും ലഭിക്കാതെ , മരണാനന്തരം ശവത്തിന് പോലും അപമാനമേൽക്കേണ്ടി വരുന്ന ഏതേത് മറ്റ് മനുഷ്യരുണ്ടെന്ന് പറയണം.

മിസ്റ്റർ രവിചന്ദ്രൻ,
ക്രൂരവും നിന്ദ്യവും എന്താണെന്നോ.
ഒരു കുറ്റകൃത്യത്തെ ഏറ്റവും ലഘൂകരിക്കുകയും കാല്പനിക വൽക്കരിക്കുകയും ചെയ്ത് നിങ്ങളുടെ ആവശ്യാനുസരണം
നിങ്ങളുടെ മനുഷ്യ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുന്നതാണ് നിന്ദ്യം. ഹിന്ദുത്വ രാഷ്ട്രീയം കൊന്നൊടുക്കിയ, ശവത്തിനുമേൽ ചാടി കയറിയ പ്രവൃത്തിയിലേയ്ക്കും സർവ്വ മതത്തിനേയും ബാലൻസ് ചെയ്യാതെ സംസാരിക്കാനാവാത്ത താങ്കളുടെ ഗിയർ ഉണ്ടല്ലോ

ഗൗരീ ലങ്കേഷിനെ പോലെ ശക്തരായ, ഹിന്ദുത്വ രാഷ്ട്രീയം എന്നുറക്കെ പറഞ്ഞ, പ്രതിരോധിച്ച യുക്തിബോധമുള്ള മനുഷ്യരുടെ പാതയിൽ നിങ്ങളൊരു റിവേഴ്സ് ഗിയറാണ്,
രവിചന്ദ്രൻ
You are a reverse gear in Democratic space

https://m.facebook.com/story.php?story_fbid=4874114242618390&id=100000595872671

LEAVE A REPLY

Please enter your comment!
Please enter your name here