തിയറ്ററുകളെ ഇളക്കി മറിക്കാന്‍ വരുന്നു റോക്കി ഭായ്; റിലീസ് തിയതി പ്രഖ്യാപിച്ചു, കെജിഎഫിന്‍റെ കേരളത്തിലെ വിതരണാവകാശം നടന്‍ പൃഥിരാജിന്

0

എറണാകുളം: (www.k-onenews.in) ചലച്ചിത്ര പ്രേമികളില്‍ ആവേശം നിറച്ച റോക്കി ഭായ് മരണ മാസായി വീണ്ടും പ്രേക്ഷകരിലേക്ക് വരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂലൈ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലടക്കം വലിയ ആവേശം നിറച്ച കെ.ജി.എഫിന്‍റെ കേരളത്തിലെ വിതരണാവകാശം നടന്‍ പൃഥിരാജിനാണ്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് യാഷാണ്. കന്നഡയിൽ നിർമിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുഗ് ഭാഷകളിലേക്ക് മൊഴി മാറ്റി ആണ് പുറത്തിറക്കുക. ചിത്രത്തിൽ വില്ലൻ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തിൽ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാൻഡൻ എന്നിവരും വേഷമിടുന്നുണ്ട്.

1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെ.ജി.എഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here