പോകുക നമ്മൾ വാളൂരിക്കൊണ്ട് പോരാട്ടത്തിന്…. ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ നടന്ന സാംഘിക്കിൽ നടന്നത് കൊലവിളി

0

കൊച്ചി : (www.k-onenews.in)ഹൈന്ദവ രക്തം പ്രവഹിക്കുകയാണ് ഹിന്ദുസ്ഥാനിലെ വീഥികളിൽ,  ഹിന്ദുസ്ഥാനിലെ വീടുകളിൽ ഹൈന്ദവ വാസം ദുഷ്‌ക്കരമാണ്, നാട്ടിലെങ്ങും രാക്ഷസ രൂക്ഷത നടമാടുകയാണ്, പോകുക നമ്മൾ വാളൂരിക്കൊണ്ട് പോരാട്ടത്തിന്…

ഈ നിർദ്ദേശം കൊടുത്തത് കൊച്ചി മഹാനഗർ സങ്കടിപ്പിച്ച സാംഘിക്കിൽ വച്ചാണ്. ആർഎസ്എസ് സംസ്ഥാന കാര്യാലയമായ മാധവ നിവാസിന് ചേർന്നുള്ള, ആർഎസ്എസ്  നു കീഴിൽ ഉള്ള ഭാസ്കരീയം കൺവെൻഷൻ സെൻ്റർ കോമ്പൗണ്ടിൽ ആണ് പരിപാടി നടന്നത്. 

എറണാകുളം റവന്യു ജില്ലയിൽ  ആലുവ ജില്ല, മൂവാറ്റുപുഴ ജില്ല, കൊച്ചി മഹാനഗർ എന്നിങ്ങനെ മൂന്നിടങ്ങളിൽ ആണ് സാംഘിക്ക്  അഥവാ ഒത്തുകൂടൽ നടന്നത്. ഇതുപോലെ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും  ഒത്തുകൂടൽ നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചിമഹാനഗർ സംഘടിപ്പിച്ച ഒത്തുകൂടൽ ആണ് സംസ്ഥാന കാര്യാലയത്തിൽ നടന്നത്. കൊച്ചി മഹാനഗർ കാര്യവാഹ്  രതീഷ്, കൊച്ചി മഹാനഗർ ശാരീരിക് ശിക്ഷക് ജയേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്.

കഴിഞ്ഞ ദിവസം തലശ്ശേരിയിൽ കെ ടി ജയകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ആര്‍എസ്എസ് പരിപാടിയില്‍ മുസ്‌ലിം പള്ളികള്‍ ആക്രമിക്കുമെന്ന രീതിയിലുള്ള ഭീഷണി മുഴക്കിയിരുന്നു.

അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്” എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജ്ഞിത്ത്, കെപി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വജസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.

തുടരെത്തുടരെ ആർഎസ്എസ് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമം നടത്തുമ്പോഴും, യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here