ഗുഗിൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് വെറുപ്പ് പ്രചരിപ്പിക്കാനാണെന്ന് ഇതു സംബന്ധിച്ചു ഗുഗിൾ നടത്തിയ സർവേ റിപ്പോർട്ട് കണ്ടത്തിരിക്കുന്നു. ബന്ധുക്കൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ വഹട്സപ്പില്ടെയും ഫേസ്ബുക്കിലുടെയുടെയും മത രാഷ്ട്രീയ സംഘടനകളുടെ പേരിൽ തർക്കിക്കുന്നത് കാണാം… ഒരിക്കലും തമ്മിൽ കാണാതെ കണ്ണൂരിലെ കമ്മ്യൂണിസ്റ്കാരന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ മലപ്പുറത്തെ ലീഗുകാരന്റെ മോശം കമന്റുകാണാം അവന്റെ കമന്റിനു താഴെ അതിലും മോശമായ പ്രോയാഗമുണ്ടായേക്കാം… !
ഫേസ്ബുക്കിലുടയും വഹട്ടസ്സപ്പിലൂടെയും ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് തിന്മകളാണ്.. വ്യാജ വാർത്ത പരത്തി ആശാങ്കയുണ്ടകലും സത്യത്തെ വളച്ചൊടിക്കലും അസത്യത്തെ പ്രചരിപ്പിക്കുകയും കളവിനെ സത്യമായി ചിത്രീകരിച്ചു കബളിപ്പികളും സത്യങ്ങളെയും അസത്യങ്ങളെയും അർദ്ധ സത്യങ്ങളെയും കുട്ടികുഴച് ജനങ്ങൾക്കിടയിൽ ആശയകുഴപ്പവും ഭയവമുണ്ടക്കുകയും അതിലൂടെ സുഖം കണ്ടത്തുകയും ചെയ്യുന്നവർ നമ്മുക്കിടയിലുണ്ട്. ഒരു വ്യാജ വാർത്ത നാലു വാട്സ്ആപ്പ് ഗ്രുപ്പിലൂടെ വരുമ്പോൾ ആടിനെ നാലുപേര് ചേർന്നു പട്ടിയാണന്നു പറയുമ്പോൾ നമ്മുടെ മനസ്സിലും തോന്നും അതു പട്ടിത്തന്നെയല്ലേയെന്ന്. അസത്യം കാട്ടു തീ പോലെ പരക്കുന്ന പല വ്യാജ വാർത്തുകളുമുണ്ടാകുന്നത് ഇങ്ങനയാണ്. പ്രശസ്തരായ സിനിമ, രാഷ്ട്രീയ, മത നേതാക്കന്മാർ മരിച്ചുവെന്ന് പലവട്ടം സോഷ്യൽ മീഡിയകൾ വ്യാജ പ്രചരണം നടത്തപെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകൾ പല കുടുംബക്കൂളുടെയും ജീവിതം തകർത്തിട്ടുണ്ട് പ്രണയ ചതിക്കുഴിയിൽ അകപ്പെട്ടവരും പെടുന്നവരും നമ്മുക്കിടയിലുണ്ട്.
എന്നാൽ നന്മയ്ക്കു വേണ്ടി നവ മാധ്യമങ്ങളെ ഉപ്പയോഗിക്കുന്നവരും ഒരുപാടുപേര് ഇവിടെയുണ്ട്… ദുരിധത്തിലും ദുഖത്തിലുമുള്ളവരെ സോഷ്യൽമീഡിയ വഴി കൈ പിടിച്ചുയർത്തുന്നവരും സ്വന്തനമേക്കുന്ന സന്നദ്ധ സംഘടനകളും സോഷ്യൽ മീഡിയയുടെ ഉപോയോഗം നല്ല രീതിയിൽ വിനിയോഗികരുണ്ടന്ന വസ്തുത വിസ്മരികാനാവില്ല. ഫേസ്ബുക് വാട്സ്ആപ്പ് എന്നിവയുടെ സഹായം കൊണ്ട് കളഞ്ഞു പോയ സാധങ്ങൾ വില പിടിപ്പുള്ള രേഖകൾ തിരിച്ചു കിട്ടിയവരും നമ്മുക്കിടയിലുണ്ട്. അവർ മാനവികത സംരക്ഷിക്കുന്നു മനുഷ്വതം വളർത്തുന്നു ഒപ്പം സമൂഹമാധ്യമങ്ങൾക്ക് വിശ്വസ്ഥത ഉറപ്പിക്കാനും ശ്രമിക്കുന്നു..

മുഹമ്മദ്‌ സാനി ഉളിയത്തടുക്ക

LEAVE A REPLY

Please enter your comment!
Please enter your name here