തിരുവനന്തപുരം: (www.k-onenews.in) തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് മികച്ച വിജയം. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകള്‍ എസ്.ഡി.പി.ഐ നേടി.

അതേസമയം യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയ്ക്ക് 65 സീറ്റിലാണ് വിജയിക്കാനായത്.


ഗ്രാമപഞ്ചായത്തിലെ 80 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റും, മുനിസിപ്പാലിറ്റിയില്‍ 20 സീറ്റുകളും കോര്‍പ്പറേഷനില്‍ ഒരു സീറ്റുമാണ് എസ്.ഡി.പി.ഐ നേടിയത്.

അതേസമയം ഗ്രാമപഞ്ചായത്തില്‍ 49 സീറ്റിലും മുനിസിപ്പാലിറ്റിയില്‍ 14 സീറ്റിലും കോര്‍പ്പറേഷനിലും ബ്ലോക്ക് പഞ്ചായത്തിലും ഓരോ സീറ്റിലുമാണ് വെല്‍ഫയര്‍ പാര്‍ട്ടിയ്ക്ക് ജയിക്കാനായത്.


മലപ്പുറം ജില്ലയില്‍ 10 സീറ്റ് എസ്.ഡി.പി.ഐ നേടി. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 51 സീറ്റായിരുന്നു എസ്.ഡി.പി.ഐ നേടിയത്. 42 സീറ്റില്‍ വെല്‍ഫയര്‍ പാര്‍ട്ടി ജയിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ-സി.പി.ഐ.എം സഖ്യമുണ്ടെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നെങ്കില്‍ എസ്.ഡി.പി.ഐ ഇത് തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here