ഓങ്ങല്ലൂര്‍ പഞ്ചായത്തിൽ എസ്ഡിപിഐ നിലപാട് നിര്‍ണായകം

0

പാലക്കാട്: (www.k-onenews.in) ഓങ്ങലൂരില്‍ എസ്ഡിപിഐ നിലപാട് നിര്‍ണായകം
പാലക്കാട് ജില്ലയിലെ ഓങ്ങലൂർ പഞ്ചായത്തിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. 3 സീറ്റ് ലഭിച്ച എസ്.ഡി.പി.ഐയുടെ നിലപാട് നിർണായകമാകും. പാർട്ടിക്ക് അർഹമായ സ്ഥാനങ്ങൾ നൽകുന്നവരെ പിന്തുണക്കുമെന്നാണ് എസ്.ഡി.പി.ഐ നിലപാട്.

22 സീറ്റുള്ള ഓങ്ങലൂർ പഞ്ചായത്തിൽ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 8 സീറ്റും എസ്ഡിപിഐക്ക് 3 സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ഉളളത്. 11 മെമ്പർമാരുടെ പിന്തുണ ഉള്ളവർക്ക് പഞ്ചായത്ത് ഭരിക്കാം. എസ്ഡിപിഐ പിന്തുണക്കുന്നവർ അധികാരത്തിലെത്തും. വൈസ് പ്രസിഡന്റ് പദവി ഉൾപെടെ നൽകാൻ തയ്യാറുളളവരെ പിന്തുണക്കുമെന്നാണ് എസ്ഡിപിഐ നിലപാട്.

പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ തേടുന്നതിനോട് യുഡിഎഫിൽ ലീഗ് വിയോജിപ്പ് പ്രകടപ്പിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ പിന്തുണയോടെ ഭരിക്കുന്നത് ഗുണകരമല്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ. തങ്ങൾക്ക് അർഹമായ പദവി ലഭിച്ചില്ലെങ്കിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് എസ്.ഡി.പി.ഐ ആലോചിക്കുന്നത്. അങ്ങനെയാണെങ്കിൽ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള എല്‍ഡിഎഫ് അധികാരത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here