കൊച്ചി:(www.k-onenews.in)എറണാകുളം നോർത്ത് പറവൂരിൽ തോക്ക്‌ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഘപരിവാർ പ്രവർത്തകർ പിടിയിൽ.
ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദർശനത്തിൽ പ്രതിഷേധിച്ച്‌ പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ സംഘടിപ്പിച്ച പ്രകടനത്തിനു നേരെ ആക്രമണം നടത്താനെത്തിയ ആർഎസ്‌എസ്‌ ഭീകരരാണ് പിടിയിലായത്‌.
വെളിയത്ത്നാട് ചന്ദ്രശേഖരൻ സ്മാരക സേവാവാഹിനി എന്ന ആർഎസ്എസ്‌ സ്ഥാപനത്തിന്റെ പേരിലുള്ള KL 42 R 8696 എന്ന നമ്പറിലുള്ള ആംബുലൻസിലാണ് മാരകായുധങ്ങളുമായി ഇവർ വന്നത്. പ്രകടനത്തിന് നേരെ തോക്ക് ചൂണ്ടിയ ആർഎസ്എസ് പ്രവർത്തകരെ നാട്ടുകാരും പോപുലർ ഫ്രണ്ട് പ്രവർത്തകരും ചേർന്ന് വാഹനമടക്കം തടഞ്ഞു വെച്ചു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആംബുലൻസും ആർഎസ്എസ് പ്രവർത്തകരും പറവൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here