കോഴിക്കോട്: (www.k-onenews.in) വയനാട്ടിലെ റിസോര്‍ട്ടില്‍ ആന ചവിട്ടിക്കൊന്ന ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ആന കുടഞ്ഞെറിഞ്ഞതുകൊണ്ടാകാം ഇത്തരത്തിലുള്ള മുറിവുകളുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താര്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാമ്ബ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. സംഭവം നടന്ന എളമ്ബിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടിയിരിക്കുകയാണ്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂട്ടിയത്.

കളക്ടര്‍ അദീല അക്ബര്‍ നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here