ഒടുവിൽ മറ്റരാസി തന്നെ ആ രഹസ്യം വെളിപ്പെടുത്തി; ജേഴ്‌സി വേണോ എന്ന് സിദാന്‍ എന്നോടു ചോദിച്ചു, സഹോദരിയുടേത് മതിയെന്ന് ഞാന്‍ പറഞ്ഞു

0
16

റോം: (www.k-onenews.in) 2006 ലോകകപ്പ് ഫൈനലിനിടെ ഫ്രാൻസിന്റെ സൂപ്പർ താരം സിനദിൻ സിദാൻ ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ സംഭവം ഫുട്ബോളിലെ വേദനിപ്പിക്കുന്ന കാഴ്ച്ചകളിലൊന്നാണ്. മറ്റരാസി മോശം പരാമർശം നടത്തിയതോടെ സിദാന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സിദാന് ചുവപ്പ് കാർഡ് കിട്ടി, ഫ്രാൻസിന് ലോകകപ്പും നഷ്ടപ്പെട്ടു. അന്നു തലകുനിച്ച് ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്ന സിദാന്റെ ചിത്രം ആരുടേയും മനസ്സിൽ നിന്ന് മായില്ല.

ഈ ഫൈനലിന് ശേഷം സിദാനോട് മറ്റരാസി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക എന്നതായിരുന്നു ലോകത്തെ പ്രധാന ചർച്ചാവിഷയം. മറ്റാരസിയുടെ ചുണ്ടനക്കം വായിച്ചെടുക്കാനായിരുന്നു പിന്നീട് ആളുകളുടെ തിക്കും തിരക്കും. ഒടുവിൽ മറ്റരാസി തന്നെ ആ രഹസ്യം വെളിപ്പെടുത്തി. സിദാന്റെ സഹോദരിയെ അധിക്ഷേപിക്കുകയായിരുന്നു താൻ ചെയ്തതെന്ന് ഇറ്റാലിയൻ താരം വ്യക്തമാക്കി.

‘സഹതാരമായ ഗട്ടൂസോയിൽ നിന്ന് ഇനിയും ചീത്ത കേൾക്കാൻ വയ്യായിരുന്നു. അതുകൊണ്ടാണ് സിദാന്റെ ജേഴ്സിയിൽ പിടിച്ചുവലിച്ചത്. അതോടെ അദ്ദേഹം പ്രതികരിച്ചു. നിനക്ക് എന്റെ ജേഴ്സി വേണോ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടേതല്ല, നിങ്ങളുടെ സഹോദരിയുടേതാണ് വേണ്ടതെന്ന് ഞാൻ മറുപടി നൽകി. ഇതോടെ സിദാന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നെ തലകൊണ്ട് ഇടിച്ചുവീഴ്ത്തി.’ ഇറ്റാലിയൻ മാധ്യമമായ പാഷനെഇന്ററിന് നൽകിയ അഭിമുഖത്തിൽ മറ്റരാസി പറയുന്നു.

ALSO READ: ലോകത്തിലെ നിലവിലെ ഫാബുലസ് ഫോര്‍ ആരൊക്കെ..?; ‘ഈ നാലു പേര്‍, നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റേഴ്സ്’- മുഹമ്മദ് യൂസുഫ്‘

ഫൈനലിന് ശേഷം സിദാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഫൈനൽ പോലെ ഇത്രയും നിർണായകമായ മത്സരത്തിൽ ഏതു തരത്തിൽ പ്രകോപനമുണ്ടായാലും നിയന്ത്രണമില്ലാതെ പെരുമാറരുതെന്നും സിദാൻ മറ്റുതാരങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു. 2006-ൽ സംഭവിച്ചതിൽ താൻ അഭിമാനിക്കുന്നില്ലെന്നും സിദാൻ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിന്റെ ജഴ്സിയിൽ സിദാന്റെ അവസാന മത്സരം കൂടിയായിരുന്നു ആ ഫൈനൽ.

LEAVE A REPLY

Please enter your comment!
Please enter your name here