ദമ്മാം:(www.k-onenews.in)മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാർട്ടിയുടെ ദേശീയ സെക്രട്ടറി തസ് ലീം റഹ്‌മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാർ കൺവെൻഷൻ വെള്ളിയാഴ്ച നടക്കും. പരിപാടി എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഡൽഹി സ്വദേശിയായ ഡോക്ടർ തസ് ലീം റഹ്‌മാനി മുഖ്യാഥിതിയായിരിക്കും. മാർച്ച് 12 വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം 4:30നു നടക്കുന്ന കൺവെൻഷനിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here