മധ്യപ്രദേശ്:(www.k-onenews.in)കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചു, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കാരണം പറഞ്ഞ് സ്റ്റാന്‍ഡ്അപ് കൊമേഡിയനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി എം.എല്‍.എയുടെ പരാതിയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹിന്ദ് രക്ഷക് സംഘടന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ എന്നയാളാണ് പരാതി നല്‍കിയത്. അമിത് ഷായെയും മത വിശ്വാസങ്ങളെയും പരിഹസിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കോമഡി ഷോയുടെ വീഡിയോ സഹിതമാണ് ഇവരുടെ പരാതി. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഗോധ്ര വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതിനിടെ പൊലീസ് അറസ്റ്റിന് മുമ്പേ മുനവര്‍ ഫാറൂഖിയെ ഹിന്ദു രക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here