ലക്ഷദ്വീപിനെ തകർക്കാൻ അനുവദിക്കരുത്; വെറുപ്പിൻ്റെ അജണ്ടയെ ചെറുത്തുതോൽപ്പിക്കുക: സംയുക്ത പ്രസ്താവന

0
19

നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കേരളവുമായി അഭേദ്യമായ ബന്ധമുള്ള ഒരു പ്രദേശമാണ് ലക്ഷദ്വീപ്. മനോഹരമായ തീരവും ശാന്തശീലരും സമാധാനപ്രീയരുമായ ജനത അധിവസിക്കുന്ന ഒരു ഭൂമി ഈ നൂറ്റാണ്ടിലും ഒരു യാഥാർഥ്യമായി നിലനിൽക്കുന്നത് ഈ സംഘർഷാത്മകമായ ലോകത്ത് നമുക്ക് ഒരു അത്ഭുതമായി തോന്നാം. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ മുതൽ ദ്വീപിന്റെ താളക്രമം പാടെ തെറ്റി. ഗുജറാത്തിൽ നിന്ന് നരേന്ദ്രമോഡിയുമായി നേരിട്ട് ബന്ധമുള്ള പ്രഫുൽ ഖോടെ പട്ടേൽ എന്ന സംഘപരിവാർ അഡ്മിനിസ്ട്രേറ്റർ ഇവിടെ അധികാരമേറ്റത് തന്നെ വെറുപ്പിന്റെ അജണ്ട നടപ്പിലാക്കാനാണ്. ഒഴിഞ്ഞ ജയിലും കേസുകൾ ഇല്ലാത്ത നാടെന്ന ഖ്യാതിയുമുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി. സിഎഎ നിയമത്തിനെതിരെ ബോർഡ് വച്ചതിന് ഇപ്പോൾ കേസെടുത്തു. മദ്യത്തിൻ്റെ ഉപയോഗമില്ലാതിരുന്ന ഇവിടെ ടൂറിസത്തിൻ്റെ മറവിൽ മദ്യം ഒഴുക്കാൻ തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഷെഡുകൾ തീരനിയമത്തിന്റെ പേരിൽ പൊളിച്ചടുക്കി. തദ്ദേശീയരായ താൽക്കാലിക തൊഴിലാളികളെ സർക്കാർ മേഖലയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു. ബേപ്പൂരുമായുള്ള വാണിജ്യബന്ധം വിച്ഛേദിച്ചു. എല്ലാത്തിനും ഒടുവിൽ ദ്വീപ് വാസികളുടെ കന്നുകാലികളെയെല്ലാം വിറ്റഴിക്കാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ്. തൽസ്ഥാനത്ത് അമുലിന്റെ പാലുൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവ് ഇറക്കിയിരിക്കുന്നു. യാതൊരു രീതിയിലുള്ള ജനാധിപത്യ മര്യാദകളോ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കോ വില കൽപ്പിക്കാതെ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന പരിഷ്‌ക്കാരങ്ങൾ നാസി ജർമ്മനിയുടെ ഇന്ത്യൻ പതിപ്പാണ്. സാമൂഹികപരമായും വാണിജ്യപരമായും ഒപ്പം നിയമപരമായ പല കാര്യങ്ങൾക്കും ലക്ഷദ്വീപ് കേരളത്തെയാണ് ആശ്രയിക്കുന്നത്. ദ്വീപിലെ ജനങ്ങളും മലയാളികളാണ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കുകയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചവർ

പന്ന്യൻ രവീന്ദ്രൻ
നീലലോഹിതദാസൻ നാടാർ
ശാരദക്കുട്ടി
ജെ ദേവിക
കെ കെ കൊച്ചുമുഹമ്മദ്
ഭാസുരേന്ദ്ര ബാബു
കെ ഇ എൻ കുഞ്ഞുമുഹമ്മദ്
സുനിൽ പി ഇളയിടം
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി
കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി
ഹമീദ് വാണിയമ്പലം
അഡ്വ.കെ പി മുഹമ്മദ്
റോയ് അറയ്ക്കൽ
എ അബ്ദുൽ സത്താർ
കെ ഇ അബ്ദുള്ള
ഡോ.എം എച്ച് ഇല്യാസ്
ഡോ. ഫൈസി
ടി പി അഷ്റഫ് അലി
മുസ്തഫ മുണ്ടുപാറ
കെ എ ഷഫീഖ്
ജബീന ഇർഷാദ്
എം ഐ ഇർഷാന
എൻ കെ അലി
ടി അബ്ദുറഹ്മാൻ ബാഖവി
നഹാസ് മാള
ഷംസീർ ഇബ്രാഹിം
നജ്ദ റൈഹാൻ
വസീം ആർ എസ്
എ എസ് മുസമ്മിൽ
എം ഹബീബ
കെ കെ ബാബുരാജ്
ഡോ.വി പി സുഹൈബ് മൗലവി
ശ്രീജ നെയ്യാറ്റിൻകര
ഷംസുദീൻ മന്നാനി ഇലവുപാലം
റെനി ഐലിൻ
ഗോപാൽ മേനോൻ
വി പി സുഹ്‌റ
കെ എം വേണുഗോപാൽ
ഡോ. ധന്യ മാധവ്
ലക്ഷ്മി സുജാത
പി എ എം ഹാരിസ്
സി പി റഷീദ്
ടി കെ വിനോദൻ
പി ജ്യോതി
ഡോ. എം എം ഖാൻ
അമ്പിളി ഓമനക്കുട്ടൻ
ഡോ. കെ എസ് സുദീപ്
അനൂപ് വി ആർ

LEAVE A REPLY

Please enter your comment!
Please enter your name here