മുംബൈ: (www.k-onenews.in) സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയുടെ ഞെട്ടലിൽ ബോളിവുഡ്. സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയിൽനിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നൽകിയിരുന്നു.

ALSO READ: ബോളിവുഡ് നടൻ നടൻ സുശാന്ത് സിങ് രജ്പുത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം


സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുൺ ശർമ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവരോടൊപ്പവും ദിശ സാലിയൻ പ്രവർത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

LEAVE A REPLY

Please enter your comment!
Please enter your name here