
അഹ്മദാബാദ്: (www.k-onenews.in) ഡ്രാഗൺ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സർക്കാർ. ‘കമലം’ എന്നാണ് പുതിയ പേര്. ഡ്രാഗൺ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാദം.
ഡ്രാഗൺ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനെപ്പോലെയാണ്. അതിനാലാണ് താമര അർഥം വരുന്ന കമലം എന്ന് പേരിട്ടതെന്നും വിജയ് രൂപാണി കൂട്ടിച്ചേർത്തു.
കുറച്ചു വർഷങ്ങളായി ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ട് വലിയ തോതിൽ കൃഷി ചെയ്തു വരുന്നുണ്ട്. ഗുജറാത്തിലെ കച്ച്, നവസരി പ്രദേശങ്ങളിലാണ് കൃഷി വ്യാപകം.
കൂടാതെ ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. സംസ്ഥാന സർക്കാർ പേരിന് പേറ്റന്റ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ പേരുമാറ്റത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പേര് തന്നെ നൽകിയതിനു പിന്നിൽ അത്തരം താൽപര്യങ്ങൾ ഉണ്ടെന്നാണ് പൊതു വിലയിരുത്തൽ.