
നീലേശ്വരം: (www.k-onenews.in) ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രചാരണവുമായി എസ്ഡിപിഐ. കവലകളില്‍ പ്രസംഗവും പദയാത്രയുമായി എസ്ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റിയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. തൈക്കടപ്പുറം ബോട്ട്ജെട്ടി പരിസരത്ത് നടന്ന ചടങ്ങിൽ പാർട്ടി മുൻ ജില്ലാ പ്രസിഡണ്ട് റസാഖ് ഹാജി പറമ്പത്ത് ജാഥാ ക്യാപ്റ്റൻ പി ലിയാഖത്തലിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പകരം വര്‍ഗീയ ധ്രുവീകരണ ചര്‍ച്ചകളിലേക്ക് കേരള ജനതയെ തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് റസാഖ് ഹാജി പറമ്പത്ത് വ്യക്തമാക്കി.
സിറാജുദ്ധീൻ കാക്കടവ് മുഖ്യപ്രഭാഷണം നടത്തി.
സിഎച്ച് മൊയ്തു, എൻപി അബ്ദുൽ ഖാദർ ഹാജി, എംവി ഷൗക്കത്തലി, നീലേശ്വരം നഗരസഭാ കൗൺസിലർ വി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
മാര്‍ച്ച് 4,5,6 തീയതികളിലായാണ് പ്രചരണ പരിപാടി നടക്കുന്നത്.