ഖത്തറുമായുള്ള വ്യാപാര-ഗതാഗത ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് യുഎഇ

0

ദുബയ്: (www.k-onenews.in) ഖത്തറുമായി വ്യാപാര-ഗതാഗത ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ പുനസ്ഥാപിക്കുമെന്ന് യുഎഇ. യുഎഇ വിദേശകാര്യമന്ത്രി ഡോ. അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്.

മൂന്നരവർഷം നീണ്ട ഉപരോധം കഴിഞ്ഞദിവസമാണ് സൗദിഅറേബ്യ, യുഎഇ, ബഹ്റയ്ൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അവസാനിപ്പിച്ചത്. സൗദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിലായിരുന്നു ഉപരോധം പിൻവലിക്കുന്നതിനുള്ള കരാറിൽ ഉപരോധരാജ്യങ്ങൾ ഒപ്പുവച്ചത്.

വ്യാപാരം, വ്യോമ​ഗതാ​ഗതം, നിക്ഷേപം, ജല​ഗതാ​ഗതം തുടങ്ങിയ വിഷയങ്ങൾ അതിവേ​ഗം പുനസ്ഥാപിക്കാൻ കഴിയുമെന്നും എന്നാൽ പരസ്പരവിശ്വാസം വളർത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പൂർവസ്ഥിതിയിലാവുന്നതിന് നാളുകളെടുത്തേക്കാമെന്നും ഡോ. ​ഗർ​ഗാഷ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here