മലപ്പുറം: (www.k-onenews.in) ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാടിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയലല്ല, സഖ്യത്തിനില്ല എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് എ വിജയരാഘവൻ പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

”ജമാഅത്തെ ഇസ്ലാമിയെന്ന മതാതിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വിഭാഗവുമായി സഖ്യത്തിനില്ല എന്നതാണ് രാഷ്ട്രീയ ഭാഷ. അല്ലാതെ വോട്ട് വേണ്ടെന്ന് പറയലല്ല രാഷ്ട്രീയം. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണ്”- വിജയ രാഘവൻ പ്രതികരിച്ചു.

തിരൂരിലെ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി എൽഡിഎഫിന് വോട്ട് ചെയ്തത് ഒറ്റപ്പെട്ട സംഭവമാണ്. തങ്ങൾ ജാഗ്രത പാലിച്ചെങ്കിലും ചിലപ്പോൾ വെൽഫെയർ പാർട്ടി വോട്ട് ചെയ്തതായിരിക്കാം. രാജിവയ്ക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തിയല്ലോയെന്നും വിജയരാഘവൻ പറഞ്ഞു.

നേരത്തെ, ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും വർഗീയ സംഘടനകളാണെന്നും അവരോടൊപ്പം ലീഗും യുഡിഎഫും ചേർന്നത് തീവ്ര വർഗീയവൽകരണത്തിന് ആണെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here