ലോകത്തിലെ നിലവിലെ ഫാബുലസ് ഫോര്‍ ആരൊക്കെ..?; ‘ഈ നാലു പേര്‍, നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റേഴ്സ്’- മുഹമ്മദ് യൂസുഫ്‘

0

മുംബൈ: (www.k-onenews.in) ഈ തലമുറയിലെ ഏറ്റവും മികച്ച നാല് കളിക്കാര്‍ ആരൊക്കെയാണെന്നതിന് മറുപടിയുമായ് പാക്കിസ്ഥാൻറെ മുൻ മധ്യനിര ബാറ്റ്സ്മാനായ മുഹമ്മദ് യൂസഫ്. ട്വിറ്ററിൽ ഒരു ചോദ്യോത്തര സെഷനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോകത്തിലെ നിലവിലെ ഫാബുലസ് ഫോര്‍ ആരൊക്കെയാണെന്ന ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായ് യൂസുഫ് പറഞ്ഞതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടുമുണ്ട്.

പാകിസ്ഥാന്‍റെ ബാബർ അസം, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരെയാണ് യൂസുഫ് മികച്ച നാല് താരങ്ങളായി തെരഞ്ഞെടുത്തത്

പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുന്‍ താരമായ മുഹമ്മദ് യൂസുഫ്. പാകിസ്താനായി 90 ടെസ്റ്റുകളും 288 ഏകദിനങ്ങളും കളിച്ചിട്ടുള്ള യൂസുഫ് മികച്ച ബാറ്റിങ് ശരാശരിയോടെയാണ് കരിയര്‍ അവസാനിപ്പിച്ചത്. ടെസ്റ്റില്‍ 52.29 ഉം ഏകദിന ത്തില്‍ 41.71ഉം ശരാശരിയാണ് യൂസുഫിനുള്ളത്. യൂസുഫിന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം 2006 എന്ന വര്‍ഷം സുവര്‍ണകാലഘട്ടമായിരുന്നു. 99.33 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 1788 റണ്‍സാണ് ആ സീസണില്‍ താരം നേടിയത്. ഇതോടെ പല റെക്കോര്‍ഡുകളും തകരുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here