
കാസര്‍കോട്: (www.k-onenews.in) നിയമസഭാ മണ്ഡലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ചെങ്കള, കാറഡുക്ക ഗ്രാമ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയും ഉള്‍പ്പെടുന്നു. 190 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. കുഡ്ലു, മധൂര്‍, നീര്ച്ചാല്, ബദിയഡുക്ക, ബേള, കുമ്പഡാജെ, നെട്ടണിഗെ, ചെങ്കള, പാടി, കാസര്‍കോട്, തളങ്കര, ആദൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 162 ബൂത്തുകളിലായി 109463 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68.93 ശതമാനമായിരുന്നു പോളിംഗ്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 148 ബൂത്തുകളിലായി 100776 പേര് വോട്ട് രേഖപ്പെടുത്തി. 65.07 ശതമാനമായിരുന്നു പോളിംഗ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 140 ബൂത്തുകളാണുണ്ടായിരുന്നത്. 80224 പുരുഷന്മാരും 79027 സ്ത്രീകളും ഉള്‍പ്പെടെ 159251 വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 116857 പേര് വോട്ട് ചെയ്തു. 73.38 ശതമാനമായിരുന്നു പോളിംഗ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.38 ശതമാനമായിരുന്നു കാസര്‍കോട് മണ്ഡലത്തിലെ പോളിങ്. 94214 പുരുഷന്മാരും 94634 സ്ത്രീകളുമുള്‍പ്പെടെ 188848 വോട്ടര്‍മാരായിരുന്നു 2016ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 70703 പുരുഷന്മാരും 73531 സ്ത്രീകളുമുള്‍പ്പെടെ ആകെ 144234 പേരാണ് വോട്ടു ചെയ്തത്.