യുഎഇ- ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്; ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്

0

മുംബൈ: (www.k-onenews.in) ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോർട്ട്. വിമാന സർവീസുകളുടെ എണ്ണം വർധിക്കുന്നതും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിൻ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയർലൈൻ രംഗത്തുള്ളവർ പറയുന്നു. കോവിഡിന് മുമ്പത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്താൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്കിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. നവംബറിന് ശേഷം ഈ നിരക്ക് വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നാണ് ട്രാവൽരംഗത്തുള്ളവരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

എമിറേറ്റ്സ്, ഇൻഡിഗോ, വിസ്താര തുടങ്ങിയ വിമാനകമ്പനികൾ ഇന്ത്യ- യു.എ.ഇ സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയാണ്. ബിസിനസ് ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനുമായി ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം പലരെയും യാത്ര ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നു. റേറ്റ് വർധിക്കുന്ന ഉൽസവ സീസണിൽ പോലും വിമാന നിരക്ക് കാര്യമായി ഉയർന്നിട്ടില്ല. ഡിമാൻഡ് ഉണ്ടായിട്ടും യാത്രക്കാരെ ആകർഷിക്കാൻ വിമാനകമ്പനികൾക്ക് നിരക്ക് കുറക്കേണ്ടി വരും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിൻ ഒഴിവാക്കിയ കേന്ദ്ര നടപടി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ തയാറാവുന്നവരുടെ എണ്ണം വർധിപ്പിച്ചേക്കുമെന്നും ഈരംഗത്തുള്ളവർ പറയുന്നു. നിലവിൽ 560 ദിർഹമുള്ള ദുബൈ-മുംബൈ നിരക്ക് 400 ദിർഹം വരെയായി കുറയാൻ സാധ്യതയുണ്ടത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here