
എറണാകുളം: (www.k-onenews.in) മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പ്രിയാമണി. റിയാലിറ്റി ഷോകളിലും പരിചിതമുഖമാണ് അവര്‍. വിവാഹശേഷവും തന്റെ കരിയറുമായി മുന്നോട്ടുപോകുകയാണ് അവര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച് ഒരു ഫോട്ടോയ്ക്ക് താഴെ വര്‍ഗീയ കമന്റുമായി എത്തിയ ഒരാള്‍ക്ക് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

രക്ത് ചരിത്ര എന്ന സിനിമ മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷേ നിങ്ങളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത് എന്നായിരുന്നു കമന്റ്. അരുണ്‍ ചൌധര്യ എന്ന പേരിലുള്ള ഒരു ഐഡിയില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യക്കാരനെയാണ് എന്ന മറുപടിയാണ് താരം ഈ കമന്റിന് നല്‍കിയിരിക്കുന്നത്. അതോടെ ആരാധകര്‍ താരത്തിന്റെ കമന്റും ഏറ്റെടുക്കുകയായിരുന്നു.
ഇവന്റ് മാനേജറാണ് പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. 2017ലായിരുന്നു വിവാഹം.