കോഴിക്കോട്‌: (www.k-onenews.in) അഡ്വ പിഎസ്‌ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട്‌ കോഴിക്കോട് വെച്ച് നടത്താനിരുന്ന മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച നടന്നില്ല.
സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്നാണ് പരിപാടി ഒഴിവാക്കേണ്ടി വന്നത്‌.

മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലൂടെയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് മുസ്‌ലിം സംഘടനാ നേതാക്കളുമായി ശ്രീധരന്‍പിള്ള കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തും എന്നറിയിച്ചത്.
ഇതിനെതിരെ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമാണുയർന്നത്‌. ആർഎസ്‌എസ്‌ പ്രചാരകനായ ശ്രീധരൻ പിള്ള സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ മുസ്‌ലിം സംഘടനകളുമായി യോഗം ചേരുന്നത്‌ അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്ന ഉദ്ധേശത്തോടെയാണെന്നും ‌ ഒരു വശത്ത് കലാപങ്ങളിലൂടെയും വംശഹത്യയിലൂടെയും മുസ്‌ലിംകളെ കൊന്നുതള്ളുകയും മറുവശത്ത് സൗഹൃദമെന്ന വ്യാജേന മുസ്‌ലിംകളെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണു പൊതുവെ വിമർശനമുയർന്നത്‌.

സംഘപരിവാർ നേതാവ്‌ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കൾ സമുദായത്തിന്റെ ഒറ്റുകാർ തന്നെയാണെന്ന ആരോപണം സംഘടനാ ഭേദമന്യെ എല്ലാ വിഭാഗം പ്രവർത്തകരും ഒരുപോലെ ഉന്നയിച്ചു‌. ഇത്‌ തന്നെയാണ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിവിധ സംഘടനാ നേതാക്കളെ പിന്നോട്ടടിപ്പിക്കാൻ കാരണമെന്നും വിവരമുണ്ട്‌.
അതേസമയം, കൂടിക്കാഴ്ച്ച നടക്കാത്ത ജാള്യത മറക്കാൻ ജനുവരി 30 ലേക്ക് യോഗം മാറ്റിയെന്നാണ് ശ്രീധരൻ പിള്ളയുടെ ഓഫീസ് നല്‍കുന്ന പുതിയ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here